Call Vidheesi contact Number: 0091 9526448281

ഹര്‍ത്താല്‍ ഭൂമിയുടെ രക്ഷയ്ക്ക്

[ഇന്നത്തെ ചിന്ത പോയ വഴി ]
2013 ഫെബ്രുവരിയില്‍  48 മണിക്കൂര്‍ ഹര്‍ത്താല്‍നടത്തിയവര്‍ക്ക് വിദേശിയുടെ അഭിനന്ദനങ്ങള്‍
1,
                 നമ്മള്‍ എന്നും കേള്‍ക്കുന്നതാണ് ഹര്‍ത്താല്‍ ബന്ദ് തുടങ്ങിയ പേരുകളില്‍ അറിയപെട്ടിരുന്ന പണിമുടക്കുകളില്‍ നമ്മുടെ നാടിനു ഉണ്ടായ നഷ്ടങ്ങളെ പറ്റി എന്നാല്‍ ശരിക്കും നഷ്ടങ്ങള്‍ മാത്രമാണോ നമുക്ക് ഉണ്ടാകുന്നത് ?

2,          
                2013 ഫെബ്രുവരിയില്‍ ദുബായില്‍ CAR FREE DAY ആചരിച്ചു  ഏകദേശം 5000 കാറുകള്‍ നിരത്തിലിറങ്ങിയില്ല അതുകൊണ്ട് 14 ടണ്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് അന്ധരീക്ഷത്തില്‍ പ്രസരിക്കാതെ പാരിസ്ഥിതിയെ രക്ഷിച്ചു .

ഇങ്ങനെ ഭൂമിയെ അല്ലെങ്കില്‍ പരിസ്ഥിതിയെ രക്ഷിക്കാനാകുമെങ്കില്‍ എല്ലാ രാജ്യങ്ങളും ഹര്‍ത്താലുകളും ബന്ദുകളും ആകോഷമാക്കി  നമ്മുടെ നാടിനെ അനുകരിക്കട്ടെ .

ഒരു ദിവസം 5000 കാറുകള്‍ക്ക് ദുബായില്‍ [ പുകയുടെ അളവ് കൂടിയാല്‍ വാഹനം ജയിലിലടയ്ക്കുന്ന രാജ്യം ] 14 ടണ്‍ കാര്‍ബണ്‍ കുറയ്ക്കുവാനായി എങ്കില്‍ നമ്മുടെ നാട്ടില്‍ 5000 കാറുകള്‍ ഒരു ദിവസം ഓടാതിരുന്നാല്‍ ഒരു 25 ടണ്‍ കാര്‍ബണ്‍ എങ്കിലും കുറയ്ക്കുവാന്‍ കഴിയും കാരണം പുക പരിശോധന നിയമമുണ്ടെങ്കിലും നമ്മള്‍ റോട്ടിലിറങ്ങി മിക്ക വാഹനങ്ങള്‍ കാണുമ്പോഴും അങ്ങിനെയൊരു നിയമമുണ്ടോ എന്ന് പലപ്പോഴും തോന്നി പോകുന്നതാണ്.

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് നമ്മുടെ ഇന്ത്യയിലെ പാര്‍ട്ടികള്‍ ഓരോരോ ആവശ്യമുള്ളതും ഇല്ലാത്തതുമായ കാരണങ്ങള്‍ പറഞ്ഞു നടത്തി വരുന്ന പണിമുടക്കുകള്‍ മൂലം സാമ്പത്തികമായി കുറെ നഷ്ടമുണ്ടാകുന്നുണ്ടെങ്കിലും വാഹനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും പുറം തള്ളുന്ന കാര്‍ബണിന്റെ അളവ് കുറയുന്നത് മൂലം ഭൂമിയെ നമ്മുടെ പരിസ്ഥിതിയെ ഹര്‍ത്താലുകള്‍ സംരക്ഷിക്കുന്നു

a,      കാര്‍ ഉപയോഗിക്കുന്നവര്‍ പരിസ്ഥിതിയെ രക്ഷിക്കുവാന്‍ പുക പരിശോധന നടത്തി കാര്‍ബണിന്റെ അളവ് കൂടുതലല്ല എന്ന് ഉറപ്പു വരുത്തുക .

b,    ഫാക്ടറികള്‍ നടത്തുന്നവര്‍ ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു  കാര്‍ബണ്‍ പ്രസരണത്തിന്റെ അളവ് കുറയ്ക്കുക


അല്ലെങ്കില്‍ ഇനിയും വിദേശിക്ക് ഹര്‍ത്താലുകളെയും ബന്ദുളെയും അഭിനന്ദിക്കേണ്ടിവരും.

THANKS

0 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About